Posts

Showing posts from November, 2024

പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു

Image
ഇടുക്കി: പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.  വൈകുന്നേരം വിദ്യാര്‍ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച്‌ കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാരും വിദ്യാര്‍ഥികളും ബഹളം വച്ചതോടെ കാട്ടാന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം തുരുന്നതായി നാട്ടുകാര്‍ പറയുന്നു.

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ തിളങ്ങിയ ഇടുക്കി സ്വദേശികളായ സഹോദരിമാാർക്ക് മെഡലുകള്‍ സൂക്ഷിക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ല

Image
ഇടുക്കി: പരാധീനതകളെ അതിജീവിച്ച്‌ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ തിളങ്ങിയ സഹോദരിമാർ വാരിക്കൂട്ടിയ മെഡലുകള്‍ സൂക്ഷിക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ലാതെ വിഷമിക്കുകയാണ്.ഇടുക്കി കാല്‍വരിമൗണ്ട് സ്വദേശികളായ ദേവനന്ദക്കും ദേവപ്രിയക്കുമാണ് ഈ ദുർഗ്ഗതി. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവരുടെ ഏഴംഗ കുടുംബം താമസിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സബ് ജൂനിയർ വിഭാഗത്തിലെ വേഗറാണിയാണ് ഇടുക്കി കാല്‍വരി ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരിയായ ദേവപ്രിയ.ആദ്യത്തെ സംസ്ഥാന മത്സരത്തിലാണ് ഈ നോട്ടം കൊയ്തത്. 200 മീറ്ററില്‍ വെള്ളിയും നേടി. സംസ്ഥാന മേളയില്‍ ഹൈജംപില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച്‌ സഹോദരി ദേവനന്ദയും ഒപ്പമുണ്ടായിരുന്നു. നേട്ടങ്ങളില്‍ സന്തോഷമുണ്ടായെങ്കിലും വീടിൻറെ കാര്യമോ‍ർക്കുമ്ബോള്‍ രണ്ടു പേർക്കും വിഷമമാണ്. വാരിക്കൂട്ടിയ മെഡലുകളും മൊമെന്റോകളും സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാല്‍ തട്ടിൻ മുകളിലും കട്ടിലിനടിയിലും വച്ചിരിക്കുകയാണ്.മഴക്കാലമായാല്‍ വീടാകെ ചോർന്നൊലിക്കും. ചുമരുകളെല്ലാം വിണ്ടു കീറി. അപകടത്തെ തുടർന്നുണ്ടായ പരിക്ക് മൂലം മരം വെട്ട് തൊഴിലാളിയായിരുന്ന അച്ഛൻ ഷൈബുവിന് പണിക...