Posts

Showing posts from August, 2024

ക്ലീനിംങ്ങ് ജീവനക്കാരിയെ ആവശ്യമുണ്ട്

Image
ഇടുക്കി: പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം എന്ന ക്രമത്തിൽ മാസംതോറും പന്ത്രണ്ട് ദിവസത്തേക്ക് ക്ലീനിംങ്ങ് ജീവനക്കാരിയെ നിയമിക്കുന്നു.  എഴുത്തും വായനയും അറിയാവുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവരാവണം. സപ്തംബർ മുതൽ 6 മാസത്തേക്ക് 675/- രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.  താൽപ്പര്യമുള്ളവർ, തിരിച്ചറിയൽ രേഖകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും (നിർബന്ധമല്ല) വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയും സഹിതം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പിഎച്ച്സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.  പാമ്പാടുംപാറ പ്രദേശത്തുള്ളവർക്കും പരിചയം ഉള്ളവർക്കും മുൻഗണന. ഫോൺ: 04868 232285.

രോഗം പനി, ജലദോഷം, വേദന; 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സർക്കാർ

Image
ന്യൂ ഡൽഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്ബിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു.  ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച്‌ ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.  വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്ബിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.  മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.  പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്ബിനേഷ...

തൊടുപുഴയിൽ വെടിവയ്പ്പ്; യുവാവിന് പരിക്കേറ്റു

Image
തൊടുപുഴ: ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ വെടിവയ്പ്പ് യുവാവിന് പരിക്കേറ്റു. കടാതിമംഗലത്ത് വീട്ടിൽ നവീനാണ് വെടിയേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കിഷോർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.  ഗുരുതരമായി പരിക്കേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നവീന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് കിഷോർ. വിദേശത്തായിരുന്ന കിഷോർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.  നവീനും കിഷോറും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വീടിനുള്ളിൽവച്ച് നവീനുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ കിഷോർ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്വെടിവയ്ക്കുകയായിരുന്നു.  സംഭവ സമയത്ത് വീട്ടിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. വെടിയൊച്ച കേട്ട ആരോ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു.

മണൽ ലേലം ചെയ്യുന്നു

Image
തൊടുപുഴ: അനധികൃത പുഴമണല്‍ കടത്തിനെതുടർന്ന് പിടിക്കപ്പെട്ട വാഹനവും, വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്ന  മണലും  ലേലം ചെയ്യുന്നു. തൊടുപുഴ വില്ലേജ് ഓഫീസില്‍ സെപ്റ്റംബര്‍ 10 ന് പകല്‍ 11 ന് ലേലം നടക്കും.  വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും തൊടുപുഴ താലൂക്ക്  ഓഫീസില്‍ നിന്ന് അറിയാവുന്നതാണ്.  പങ്കെടുക്കുവാന്‍  താല്പര്യമുള്ളവർക്ക് ലേല വസ്തുക്കള്‍ പരിശോധിച്ച് ബോധ്യപ്പെടാൻ അവസരമുണ്ട്.

സംസ്ഥാനത്ത് എലിപ്പനി വ്യാപകം; ഈ വർഷം റിപ്പോർട്ട് ചെയ്തത് 121 മരണം

Image
തിരു.പുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്.  ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടില്‍ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകള്‍. ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച്‌ മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യുന്നത്.  1916 പേർക്ക് രോഗബാധ. 1565 പേർക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോള്‍, 102 മരണം സംശയപ്പട്ടികയിലാണ്. ഇത് എത്ര ഉയർന്ന കണക്കാണെന്ന് മനസിലാകണമെങ്കില്‍ മുൻവർഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കണം. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു.  2022ല്‍ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതില്‍ 121 പേരാണ് മരിച്ചത...

കല്യാണത്തണ്ട് മേഖലയിലെ സ്ഥിര താമസ്സക്കാരെ കുടിയൊഴുപ്പിക്കാനുള്ള ഗൂഢ നീക്കം; കർഷക കോൺഗ്രസ് മാർച്ചും ധർണയും ആഗസ്റ്റ് 30 ന്

Image
ഇടുക്കി : കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് ആഗസ്റ്റ് 30 ന് കർഷക മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  കട്ടപ്പന കല്യാണത്തണ്ട് മേഖലയിലെ 1970 മുതൽ സ്ഥിരതാമസമാക്കിയിട്ടുളള 43 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നുത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 17-ാം തീയതി ശനിയാഴ്ച ബ്ലോക്ക് നമ്പർ 60 - ൽ സർവേ നമ്പർ 17,18,19 നമ്പരുകളിൽപ്പെട്ട 37 ഏക്കർ സ്ഥലത്ത് സർക്കാർ വക ഭൂമി എന്ന് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.  വീടുകൾ, കൃഷിസ്ഥലങ്ങൾ, ക്ഷേത്രം, നഗരസഭയുടെ കുടിവെളള പദ്ധതി, വിവിധ റോഡുകൾ എന്നിവ പ്രദേശത്ത് ഉൾപ്പെടുന്നുണ്ട്. 2015 നവംബർ 27 മുതൽ ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിനും, റവന്യൂ വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടർക്കും നിരവധി തവണ തങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതികളും അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്.  43 കുടുംബങ്ങൾക്ക് പട്ടയം നൽകാവുന്നതാണെന്ന് സ്പെഷ്യൽ തഹസീൽദാർ ഭൂപതിവ് ഓഫീസിന് റ...

അഴിമതിയില്ല; കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്; പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതം;-സുരേഷ് കുഴിക്കാട്ടിൽ

Image
ഇടുക്കി : കാഞ്ചിയാർ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ.  പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ ഒരുമിച്ചുള്ള ചർച്ചകളാണ് ഉണ്ടായിട്ടുള്ളത്. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തത് മൂലമുണ്ടാകുന്ന പ്രതിസന്ധിയാണ് നിലവിലുള്ളത് .  ഈ പ്രതിസന്ധികൾ എല്ലാ വാർഡുകളിലും ഒരുപോലെയാണ് ബാധിക്കുന്നത്. കാഞ്ചിയാർ പഞ്ചായത്തിൽ ഒരു അഴിമതിയും ഉണ്ടായിട്ടില്ല.  മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേഷ് കുഴിക്കാട്ടിൽ പറഞ്ഞു.

സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Image
സർക്കാർ സ്ഥാപനമായ സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  മീഡിയ പ്രൊഡക്ഷൻ, ഫിലിം - ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക്/അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടെന്റ് ക്രീഷൻ & പ്രൊഡക്ഷൻ മേഖലകളിൽ നിരവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്.  ആറു മാസമാണ് കോഴ്സിന്റെ ദൈർഘ്യം. കോഴ്സിനായി അപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കേരള കോളഡ്ജ് ഇക്കോണമി മിഷൻ കീഴിൽ വരുന്ന കെ ഡിസ്ക് പ്രോജെക്ടിൽ ഉൾപ്പെടുത്തി സ്കോളർഷിപ് ലഭിക്കുന്നതാണ്.  ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാദ്ധ്യതകളുള്ള ഈ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 25 ആണ്. താൽപര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടുക. : 8547720167 , mediastudies.cdit.org

മദ്യപാന ശീലം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു : വനിത കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി

Image
കുമളി : മദ്യപാന ശീലം കുടുംബബന്ധങ്ങളെ ശിഥിലമാക്കന്ന കാഴ്ചകളാണ് വനിത കമീഷൻ നടത്തുന്ന അദാലത്തുകളിലുടനീളം കാണാൻ കഴിയുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. കുമളി വ്യാപാര ഭവനില്‍ നടന്ന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.  മദ്യം, അത് ഉപയോഗിക്കുന്ന ആളിനെ മാത്രമല്ല അവരുടെ കുട്ടികളെയും, കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നു. നല്ല കുടുംബ അന്തരീക്ഷത്തിന് മാത്രമേ കുട്ടികൾക്ക് നല്ല ഭാവി നൽകാനാവൂ. അതുകൊണ്ട് മക്കളെയോർത്തെങ്കിലും മദ്യപാന ശീലം ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.  കൗൺസിലിംഗിലൂടെയും , ബോധവത്കരണ ക്ലാസ്സുകളിലൂടെയും ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ് വനിത കമ്മീഷൻ. കുടുംബ വിഷയങ്ങൾക്ക് പുറമെ അയൽപക്ക പ്രശ്നങ്ങൾ ,വഴിത്തർക്കം എന്നിവയും അദാലത്തിൽ പരിഗണിക്കപ്പെട്ടു. ആകെ ലഭിച്ച 41 പരാതികളിൽ 11 എണ്ണത്തിലും പൂർണ്ണമായ തീർപ്പുണ്ടാക്കാൻ കഴിഞ്ഞു.  മൂന്ന് എണ്ണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈക്കോളജിസ്റ് , നിയമവിദഗ്ധൻ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ കമ്മീഷൻ അംഗത്തെ സഹായിക്കുന്നതിനായി അദാലത്...