കല്യാണത്തണ്ട് മേഖലയിലെ സ്ഥിര താമസ്സക്കാരെ കുടിയൊഴുപ്പിക്കാനുള്ള ഗൂഢ നീക്കം; കർഷക കോൺഗ്രസ് മാർച്ചും ധർണയും ആഗസ്റ്റ് 30 ന്
ഇടുക്കി: കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് ആഗസ്റ്റ് 30 ന് കർഷക മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കട്ടപ്പന കല്യാണത്തണ്ട് മേഖലയിലെ 1970 മുതൽ സ്ഥിരതാമസമാക്കിയിട്ടുളള 43 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നുത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 17-ാം തീയതി ശനിയാഴ്ച ബ്ലോക്ക് നമ്പർ 60 - ൽ സർവേ നമ്പർ 17,18,19 നമ്പരുകളിൽപ്പെട്ട 37 ഏക്കർ സ്ഥലത്ത് സർക്കാർ വക ഭൂമി എന്ന് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
വീടുകൾ, കൃഷിസ്ഥലങ്ങൾ, ക്ഷേത്രം, നഗരസഭയുടെ കുടിവെളള പദ്ധതി, വിവിധ റോഡുകൾ എന്നിവ പ്രദേശത്ത് ഉൾപ്പെടുന്നുണ്ട്. 2015 നവംബർ 27 മുതൽ ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിനും, റവന്യൂ വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടർക്കും നിരവധി തവണ തങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതികളും അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്.
43 കുടുംബങ്ങൾക്ക് പട്ടയം നൽകാവുന്നതാണെന്ന് സ്പെഷ്യൽ തഹസീൽദാർ ഭൂപതിവ് ഓഫീസിന് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വി ധർണ ഉദ്ഘാടനം ചെയ്യും. ഇടുക്കി വാർത്താ സമ്മേളനത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപളളി, സംസ്ഥാന സമിതിയംഗം ജോയി ഈഴക്കുന്നേൽ, ജില്ലാ ജനറൽ സെക്രട്ടറി ആനക്കല്ലിൽ,
ജോസ് ജില്ലാ സെക്രട്ടറിമാരായ പി.എസ് മേരിദാസൻ, സജിമോൾ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment