അഴിമതിയില്ല; കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്; പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതം;-സുരേഷ് കുഴിക്കാട്ടിൽ
ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ.
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ ഒരുമിച്ചുള്ള ചർച്ചകളാണ് ഉണ്ടായിട്ടുള്ളത്. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തത് മൂലമുണ്ടാകുന്ന പ്രതിസന്ധിയാണ് നിലവിലുള്ളത് . ഈ പ്രതിസന്ധികൾ എല്ലാ വാർഡുകളിലും ഒരുപോലെയാണ് ബാധിക്കുന്നത്. കാഞ്ചിയാർ പഞ്ചായത്തിൽ ഒരു അഴിമതിയും ഉണ്ടായിട്ടില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേഷ് കുഴിക്കാട്ടിൽ പറഞ്ഞു.
Comments
Post a Comment